യുദ്ധ കുറ്റകൃത്യം; ആസ്‌ട്രേലിയ കര്‍ശന നടപടിക്ക്

യുദ്ധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആസ്‌ട്രേലിയ. അഫ്ഗാനിസ്ഥാനില്‍ യുദ്ധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്ന് കണ്ടെത്തിയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ മെഡലുകള്‍ തിരിച്ചെടുത്തു.

author-image
Prana
New Update
australian army
Listen to this article
0.75x1x1.5x
00:00/ 00:00

യുദ്ധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആസ്‌ട്രേലിയ. അഫ്ഗാനിസ്ഥാനില്‍ യുദ്ധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്ന് കണ്ടെത്തിയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ മെഡലുകള്‍ തിരിച്ചെടുത്തു. നേരിട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും ചുമതലയുള്ള സമയത്ത് യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് കണ്ടെത്തിയതാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് നടപടി നേരിടാന്‍ കാരണമായത്. 2020ല്‍ പുറത്ത് വന്ന ബ്രെട്ടണ്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. അഫ്ഗാനിസ്ഥാനില്‍ ആസ്‌ട്രേലിയന്‍ സൈനികര്‍ നിയമവിരുദ്ധമായി 39 അഫ്ഗാന്‍ സ്വദേശികളെ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. 
സംഭവം രാജ്യത്തിന് വലിയ കളങ്കമാണ് ഏല്‍പ്പിച്ചതെന്നാണ് ആസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി റിച്ചാര്‍ഡ് മാര്‍ല്‌സ് പ്രതികരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആസ്‌ട്രേലിയന്‍ ജനതയ്ക്ക് നാണക്കേട് വരുത്തി വച്ച സംഭവമാണ് യുദ്ധകുറ്റകൃത്യങ്ങള്‍ എന്നാണ് ആഭ്യന്തരമന്ത്രി വിശദമാക്കിയത്. എന്നാല്‍ നടപടി നേരിടേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ കൃത്യമായ എണ്ണം എത്രയാണെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടില്ല. 10ഓളം പേര്‍ക്ക് നടപടി നേരിടേണ്ടി വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ സൂചന. 2001നും 2021നും ഇടയില്‍ അഫ്ഗാനിസ്ഥാനില്‍ നിയോഗിക്കപ്പെട്ട വലിയൊരു വിഭാഗം സൈനികര്‍ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രി വിശദമാക്കി. 
മെയ് മാസത്തില്‍ അഫ്ഗാനിസ്ഥാനിലെ ആസ്‌ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ വിധിച്ചിരുന്നു. ഡേവിഡ് മക്‌െ്രെബഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന് പറയേണ്ടത് തന്റെ ധാര്‍മിക ഉത്തരവാദിത്തമെന്നാണ് മക് െ്രെബഡ് പ്രതികരിച്ചത്. ഡേവിഡ് മക്‌െ്രെബഡിന്റെ വെളിപ്പെടുത്തലുകള്‍ വലിയ രീതിയിലാണ് ഓസ്‌ട്രേലിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഓസ്‌ട്രേലിയയുടെ പേര് സൈനികര്‍ ദുരുപയോഗം ചെയ്തുവെന്നതടക്കം വലിയ ആരോപണങ്ങള്‍ വെളിപ്പെടുത്തലുകള്‍ സൃഷ്ടിച്ചിരുന്നു.

australia afghanistan army