/kalakaumudi/media/media_files/s4rRUdUHxUXZ2der95j9.jpg)
warns storm nelson to bring 70mph winds and heavy rain to uk
യുകെ: യുകെയിൽ 70 മൈൽ വേഗതയിൽ നെൽസൺ കൊടുങ്കാറ്റ് എത്തുന്നമെന്ന് മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളിൽ ലണ്ടനിൽ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.ശക്തമായ മഴയ്ക്കും ഇടിമിന്നലിലും കാലാവസ്ഥാ വകുപ്പ് നൽകി. ഇതിനകം ഡെവണിൽ കൊടുങ്കാറ്റ് എത്തിയതായാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മാത്രമല്ല മധ്യ, കിഴക്കൻ വെയിൽസ്, മിഡ്‌ലാൻഡ്‌സ്, തെക്ക് - പടിഞ്ഞാറൻ ഇംഗ്ലണ്ട്, മധ്യ - തെക്കൻ ഇംഗ്ലണ്ട്, വടക്കൻ ഇംഗ്ലണ്ടിൻ്റെ ഒരു ചെറിയ ഭാഗം, ചാനൽ ദ്വീപുകൾ എന്നീ പ്രദേശങ്ങളെല്ലാം കൊടുങ്കാറ്റിൻ്റെ ഭീഷയിലാണെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം 70 മൈൽ വേഗതയിൽ കാറ്റ് ആഞ്ഞടിക്കും. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
നെൽസൺ കൊടുങ്കാറ്റ് എത്തുന്ന സാഹചര്യത്തിൽ നിലവിൽ ലണ്ടനിലെ വിവിധ നഗരങ്ങളിൽ ചാറ്റൽ മഴ തുടരുകയാണ്. ഇതോടെ തിരക്കേറിയ റോഡുകൾ വെള്ളത്തിനടിയിലായി.ശക്തമായ കാറ്റിനെ തുടർന്ന് ട്രെയിനുകൾ വൈകുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിൻ്റെ തെക്കൻ ഭാഗത്തെ പാർക്കുകൾ, മൃഗശാലകൾ, പൂന്തോട്ടങ്ങൾ എന്നിവ അടച്ചിട്ടു. കോൺവാൾ മുതൽ കെൻ്റ് വരെയും സഫോക്കുവരെയും തെക്കൻ തീരം മുഴുവൻ അർധരാത്രിവരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
അതെസമയം വെയിൽസിൽ യെല്ലോ അലേർട്ട പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് ഡെവണിൽ ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. അതിനാൽ യാത്രകൾക്ക് നിയന്ത്രണവും നിരോധനവും ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്. സൗത്ത് കോസ്റ്റ് ഇംഗ്ലണ്ടിൽ യെല്ലോ അലേർട്ട് നൽകി. സ്കോട് ലൻഡിലെ നോർത്ത്, വെസ്റ്റ് മേഖലകളിൽ കഴിഞ്ഞദിവസം മഴയുടെ സാന്നിധ്യം ശക്തമായിരുന്നു.