കഴിഞ്ഞ ആറ് മാസത്തിനിടെ സമ്പത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ട വ്യക്തി ഇലോണ്‍ മസ്‌കാണ്. 2023 ഡിസംബര്‍ 31 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവില്‍ മസ്‌കിന്റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. മറ്റേതൊരു ശതകോടീശ്വരനേക്കാളും വലിയ നഷ്ടമാണിത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ വില്‍പനയും ലാഭവും കുറഞ്ഞതോടെ ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞു. ഇതാണ് മസ്‌കിന് തിരിച്ചടിയായത്. 20 ശതമാനം ഇടിവാണ് ടെസ്ലയുടെ ഓഹരികളിലുണ്ടായത്. നിലവില്‍ മസ്‌കിന് ടെസ്ലയില്‍ ഏകദേശം 13 ശതമാനം ഓഹരിയുണ്ട്. മറ്റ് സമ്പന്നരുമായി താരതമ്യം ചെയ്യുമ്പോള്‍ മസ്‌കിന്റെ അവസ്ഥ തീര്‍ത്തും വിഭിന്നമാണ്. ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ ആകെ സമ്പത്ത് 2023 അവസാനത്തോടെ 1.47 ട്രില്ല്യണ്‍ ഡോളറില്‍ നിന്നും ജൂണ്‍ അവസാനത്തോടെ 1.66 ട്രില്ല്യണ്‍ ഡോളറായി വര്‍ധിക്കുകയാണ് ചെയ്തത്. മസ്‌കിന്റെ സമ്പത്താകട്ടെ ഇടിയുകയാണ് ചെയ്തത്.
സമ്പത്തില്‍ ഇടിവ് നേരിട്ട് ഇലോണ്‍ മസ്‌ക്
ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ വില്‍പനയും ലാഭവും കുറഞ്ഞതോടെ ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞു. ഇതാണ് മസ്‌കിന് തിരിച്ചടിയായത്.
New Update
00:00/ 00:00