/kalakaumudi/media/media_files/2025/12/19/dhakka-2025-12-19-14-31-34.jpg)
ധാക്ക: വിദ്യാർഥി നേതാവും ഇൻക്വിലാബ് മോർച്ച വക്താവുമായ ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലദേശിൽ വ്യാപക പ്രക്ഷോഭം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞയാഴ്ച വെടിയേറ്റ ഹാദിയുടെ മരണവാർത്ത വന്നതിന് പിന്നാലെ രാജ്യത്ത് പല ഇടങ്ങളിലായി അക്രമ സംഭവങ്ങൾ അരങ്ങേറി.
രാജ്യതലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടു.
മാധ്യമ ഓഫിസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്കു തീയിട്ടു. അവാമി ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു നേരെയും ആക്രമണമുണ്ടായി.
അക്രമികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലദേശി പത്രങ്ങൾക്കും മാധ്യമസ്ഥാപനങ്ങൾക്കും ജനക്കൂട്ടം തീയിട്ടു.
പ്രമുഖ മാധ്യമ സ്ഥാപനങ്ങളായി ഡെയ്‌ലി സ്റ്റാർ, പ്രഥം ആലോ എന്നിവയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു അക്രമികൾ തീയിട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
