/kalakaumudi/media/media_files/2026/02/06/trump-and-xi-2026-02-06-08-48-46.jpg)
വാഷിങ്ടണ്‍: ഇറാനെതിരേ ചൈനയും അമേരിക്കയും ഒരുമിക്കുമോ. ഇപ്പോള്‍ വ്യാപകമായ ചര്‍ച്ചായയ വിഷയമാണിത്.ഇറാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നിര്‍ണ്ണായക ഫോണ്‍ സംഭാഷണം നടത്തി.
ഇറാനിലെ നിലവിലെ സാഹചര്യങ്ങള്‍ക്കൊപ്പം വ്യാപാരം, തായ്വാന്‍ പ്രശ്നം തുടങ്ങിയ പ്രധാന വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഏപ്രിലില്‍ യുഎസ് പ്രസിഡന്റ് ബീജിംഗ് സന്ദര്‍ശിക്കാനുള്ള താല്പര്യം ജിന്‍പിങ്ങിനെ അറിയിച്ചു.
ഷി ജിന്‍പിങ്ങുമായി തനിക്ക് ശക്തമായ ബന്ധമാണുള്ളതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം രണ്ട് നേതാക്കളും ചര്‍ച്ചയില്‍ പങ്കുവെച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
