അവശ്യ സാധനങ്ങൾ കിട്ടുന്നുവെന്ന് ഉറപ്പാക്കും : ജമ്മു കാശ്മീർ വീണ്ടും ഉന്നതതലയോ​ഗം വിളിച്ച് മുഖ്യമന്ത്രി

ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാഹചര്യത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിലടക്കം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നില്ല. 

author-image
Anitha
New Update
kdsljadaj

ഡൽഹി : ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വീണ്ടും ഉന്നതതലയോ​ഗം വിളിച്ചു. അതിർത്തി ​ഗ്രാമങ്ങളിലെ സാഹചര്യം വിലയിരുത്തി. ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാഹചര്യത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിലടക്കം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നില്ല. അവശ്യ സാധനങ്ങളുടെ ലഭ്യതയടക്കം ഉറപ്പുവരുത്തുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

കശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് സേനകൾ തമ്മിൽ ഇന്നും രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായി. അതിർത്തിയിൽ പലയിടത്തും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്നലെ നടന്ന ആക്രമണങ്ങളിൽ ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 

kashmir jammu%kashmir