ഇറാന്‍ ആണവ രാഷ്ട്രമായി മാറുമോ ;ഇറാനെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ

ഇറാന്‍ ആണവ രാജ്യമായി മാറുമോ? ലോകം മുഴുവന്‍ ഉയരുന്ന ചോദ്യമാണിത്. ഇസ്രയേലുമായി നേരിട്ടുള്ള പോരാട്ടത്തിലാണ് ഇറാന്‍. ഭരണ സ്ഥിരതയില്ലാത്ത രാജ്യമാണ് ഇറാന്‍. തീവ്ര നിലപാടുകാരാണ് രാജ്യത്തിന്റെ അധികാരം കൈയാളുന്നത്.

author-image
Rajesh T L
Updated On
New Update
l


ടെഹ്‌റാൻ  :  ഇറാന്‍ ആണവ രാജ്യമായി  മാറുമോ? ലോകം മുഴുവന്‍ ഉയരുന്ന ചോദ്യമാണിത്. ഇസ്രയേലുമായി നേരിട്ടുള്ള പോരാട്ടത്തിലാണ് ഇറാന്‍. ഭരണ സ്ഥിരതയില്ലാത്ത രാജ്യമാണ് ഇറാന്‍. തീവ്ര നിലപാടുകാരാണ് രാജ്യത്തിന്റെ അധികാരം കൈയാളുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പരിഷ്‌കരണ വാദിയായ പ്രസിഡന്റ് പെസഷ്‌കിയന്‍ വെറും കാഴ്ചക്കാരനായി നില്‍ക്കുന്നു. 

ഈ സാഹചര്യത്തിലാണ് ഇറാന്‍ ആണവ ശക്തിയായി മാറുന്നതിലെ ആശങ്ക ലോകം പ്രകടിപ്പിക്കുന്നത്. ഉപരോധങ്ങളിലൂടെ ഇറാന്റെ ആണവ നീക്കങ്ങളെ തടയാനാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇറാന്റെ ആണവ പരീക്ഷണങ്ങളെ തടയാന്‍ ഉപരോധത്തിലൂടെ  സാധിക്കുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. 

ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന തരത്തില്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തി  മുന്നേറുകയാണ്. വെപ്പണ്‍സ് ഗ്രേഡ് യുറേനിയം അഥവാ ആണവായുധ നിര്‍മാണത്തിനായുള്ള യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അരികില്‍ ഇറാന്‍ എത്തിയിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. 

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെഹ്‌റൈനില്‍ മനാമ ഡയലോഗ് സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഗ്രോസിയുടെ വെളിപ്പെടുത്തല്‍. 60 ശതമാനം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ വേഗത്തില്‍ എത്തിക്കൊണ്ടിരിരിക്കുന്നു. ആണവായുധം നിര്‍മിക്കാന്‍ വേണ്ട 90 ശതമാനം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ വേഗത്തില്‍ എത്തുകയാണെന്നും ഗ്രോസി പറഞ്ഞു. 

അതിനിടെ, സിമോര്‍ഗ് റോക്കറ്റ് ഇറാന്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇമാം ഖൊമേനി സ്‌പേസ് പോര്‍ട്ടില്‍ നിന്നായിരുന്നു ഇറാന്റെ റോക്കറ്റ് വിക്ഷേപണം. 300 കിലോഗ്രാം ഭാരവും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. അവയില്‍ ഫക്കീര്‍ 1 മിലിറ്ററി സാറ്റലൈറ്റും ഒരു ഓര്‍ബിറ്റല്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റവും ഉള്‍പ്പെടുന്നു. ഇറാന്റെ ബഹിരാകാശ പദ്ധതിയില്‍ ഏറ്റവും ഉയര്‍ന്ന പേലോഡാണിത്. മാത്രമല്ല, ആദ്യമായാണ് സിവിലിയന്‍ സ്‌പേസ് പ്രോഗ്രാമിനൊപ്പം മിലിട്ടറി പേലോഡ് കൂടി വഹിക്കുന്നത്. 

മധ്യ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ പ്രവിശ്യയിലെ നാടാന്‍സ് ആണവനിലയം പലപ്പോഴും വാര്‍ത്തകളിൽ  നിറയാറുണ്ട്. യുറേനിയം സമ്പുഷ്‌ടീകരണ പ്ലാന്റായ നാടാന്‍സിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്. ഏകദേശം 19000 സെന്‍ട്രിഫ്യൂജുകള്‍ ഇവിടെയുണ്ടെന്നാണു കണക്ക്. 

2015ല്‍ ഉടമ്പടിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന യുറേനിയം സമ്പുഷ്‌ടീകരണം പിന്നീട് ഇറാന്‍ വീണ്ടും തുടങ്ങിയിരുന്നു. ഈ നിലയത്തില്‍ സൈബര്‍ ആക്രമണങ്ങളും സ്‌പൈവേര്‍ ഉപയോഗിച്ചുള്ള വൈദ്യുതി മുടക്കവും നടന്നത് വലിയ വാര്‍ത്തയായിരുന്നു. ചില സ്‌ഫോടനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ ഇസ്രയേലി ചാരസംഘനയായ മൊസാദാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.ഇസ്രയേല്‍ വികസിപ്പിച്ച സ്റ്റക്സ്നെറ്റ് എന്ന കുപ്രസിദ്ധ വൈറസിന്റെ ആക്രമണങ്ങളില്‍ പകുതിയിലേറെ ഇറാനിലായിരുന്നു. ഈ ആക്രമണങ്ങളില്‍ പലതിന്റെയും ലക്ഷ്യം ഇറാന്റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങള്‍ ആയിരുന്നു.

2021ല്‍ നടന്ന ആക്രമണം ലോകശ്രദ്ധ നേടി. നാടാന്‍സ് ആണവനിലയത്തിന് ഇന്റര്‍നെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്‌വര്‍ക് വഴി കണക്ടഡായിരുന്നെങ്കിലും അട്ടിമറികള്‍ ഭയന്ന് ഇവയെ ഒന്നും സൈബര്‍ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയില്‍ ഒരു ചാരന്‍ നിലയത്തിനുള്ളില്‍ കടന്ന് തന്റെ കൈയിലുള്ള പെന്‍ഡ്രൈവില്‍ നിന്ന് നിലയത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നു. വൈറസുകള്‍ നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇറാനിയന്‍ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം മൊസാദിന് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു.

israel iran attack israel iran war israel iran iran israel iran news updates