ആക്രമണം അവസാനിപ്പിക്കുമൊ? നിലപാട് പ്രഖ്യാപിച്ച് യമനിലെ ഹൂതികള്‍

ആക്രമണം തുടരുമെന്ന് തന്നെയാണ് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ പറയുന്നത്.ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാകുന്നതു വരെ ഹൂതികള്‍ ഇസ്രയേലിനെതിരെ ആക്രമണം തുടരും. ഹൂതികളുടെ പ്രഖ്യാപനം വന്നതോടെ ഇസ്രയേല്‍ പ്രകോപിതരാണ്.

author-image
Rajesh T L
New Update
yeman

ആക്രമണം തുടരുമെന്ന് തന്നെയാണ് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ പറയുന്നത്.ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാകുന്നതു വരെ ഹൂതികള്‍ ഇസ്രയേലിനെതിരെ ആക്രമണം തുടരും.ഹൂതികളുടെ പ്രഖ്യാപനം വന്നതോടെ ഇസ്രയേല്‍ പ്രകോപിതരാണ്.ചെങ്കടലിലും രാജ്യത്തിനകത്തും വലിയ തലവേദനയാണ് ഇസ്രയേലിന് ഹൂതികള്‍ നല്‍കുന്നത്.ഇതില്‍ കലിതുള്ളിയ ഇസ്രായേല്‍ ഹൂതി സേനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇസ്രായേലും ഹൂതി സേനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.

ഒരു വര്‍ഷത്തിലേറെയായി ഫലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ യുദ്ധം ചെയ്യുന്നു.ഈ യുദ്ധത്തെ ഇറാന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.ഇറാന്‍ തങ്ങളുടെ സായുധ സംഘങ്ങളെ ഉപയോഗിച്ചാണ് ഇസ്രായേലിനെ ആക്രമിച്ചത്.അതുവഴി ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.ഇതിന് പ്രതികാരമായി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വെച്ച് ഇസ്രായേല്‍ വധിച്ചു.ഇതിനു പിന്നാലെ മറ്റൊരു ഹമാസ് തലവനായ  സിന്‍വാര്‍ പിന്നീട് ഗാസയില്‍  വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

എന്നാല്‍, ഇസ്രായേലിനെതിരെ അതിശക്തമായ പോരാട്ടവുമായി ഇറാന്‍ മുന്നോട്ടുപോകുകയാണ്.ഇപ്പോള്‍ ഇറാന്‍ തങ്ങളുടെ പിന്തുണയുള്ള ഹൂതികളെ ഇസ്രായേലിനെതിരെ വിന്യസിക്കുകയാണ്.യമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ ഇസ്രായേലിലേക്ക് വരുന്ന കപ്പലുകള്‍ക്കും ഇസ്രയേലിന്റെ കപ്പലുകള്‍ക്കും നേരെ ചെങ്കടലില്‍  ആക്രമണം നടത്തുന്നുണ്ട്. 
ഇതിനുപുറമെ,ഹൂതികള്‍ ഇസ്രായേലിനെതിരെ റോക്കറ്റ് ആക്രമണവും നടത്തിയിട്ടുണ്ട്.മൂന്ന് ദിവസം മുമ്പാണ് ഹൂതികള്‍ റോക്കറ്റ് ആക്രമണം നടത്തിയത്. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിനു നേരെയായിരുന്നു ആക്രമണമുണ്ടായത്.ഇതില്‍ 16 ഓളം പേര്‍ക്ക് പരിക്കേറ്റു.ഇതിനെത്തുടര്‍ന്ന് ഹൂതികളോട് ഇസ്രായേല്‍ കടുത്ത അമര്‍ഷത്തിലാണ്   ഈ സാഹചര്യത്തിലാണ് ഹൂതി സായുധ സംഘത്തിന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. 

ഇപ്പോള്‍ ഹൂതി ഭീകര സംഘടന ഇസ്രായേലിനു നേരെ മിസൈല്‍ ആക്രമണം നടത്തുകയാണ്.ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഇറാന്റെയും പ്രതിരോധ സംവിധാനങ്ങളെയും പ്രതിരോധ മേഖലയിലെ ഉല്‍പ്പാദന സംവിധാനങ്ങളെയും നമ്മള്‍ തകര്‍ത്തു.സിറിയയില്‍ പ്രസിഡന്റ് അസദിന്റെ ഭരണം ഞങ്ങള്‍ അട്ടിമറിച്ചു.തിന്മ ഉണ്ടാക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ നാം കനത്ത പ്രഹരമേല്‍പ്പിച്ചു.യെമനിലെ ഹൂതികളുമായും ഞങ്ങള്‍ ഏറ്റുമുട്ടും. ഹമാസിനും ഹിസ്ബുള്ളയ്ക്കും പിന്നാലെയാണ് ഹൂതി അവസാനമായി വരുന്നത്.നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നവരെ തലയറുത്ത് കൊല്ലും.ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വെച്ച് ഗാസ നേതാവ് ഇസ്മായില്‍ ഹനിയയെയും ഗാസയിലെ സിന്‍വാറിനെയും ലെബനനില്‍ ഹിസ്ബുള്ള നേതാവ് നസ്റല്ലയെയും കൊന്നത് പോലെ ഹൂതികളെയും   ഞങ്ങള്‍ ഇല്ലാതാക്കും.ഇക്കാര്യത്തില്‍ ഇസ്രായേല്‍  പ്രതിരോധ മന്ത്രി കാറ്റ്സ് പറഞ്ഞു.ഇറാന്റെ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ഇസ്രായേല്‍ മൊസാദ് ചാര ഏജന്‍സി അദ്ദേഹത്തെ വധിച്ചതായാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും ഉണ്ടായില്ല. എന്നാല്‍ ആദ്യമായി ഇസ്മായില്‍ ഹനിയയെ കൊന്നതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി  കാറ്റ്‌സ് സമ്മതിക്കുകയും ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

houthi attack houthi missile attack yemen houthi