മഞ്ഞില്‍ കുളിച്ച് യുഎസ്, ശീതക്കാറ്റും, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മഞ്ഞുവീഴ്ചയും ശീതക്കാറ്റും തീവ്രമായതോടെ ന്യൂജഴ്‌സിയില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം പ്രഖ്യാപിച്ച മുന്നറിയിപ്പ് പ്രകാരം 29 ദശലക്ഷം ആളുകള്‍ പ്രതികൂല കാലാവസ്ഥ മൂലമുള്ള ഭീഷണി നേരിടുന്നുണ്ട്

author-image
Rajesh T L
New Update
G9ORrgDWAAAvY4R

ന്യൂയോര്‍ക്ക്: യുഎസില്‍ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും. യുഎസിലെ വിവിധ മേഖലകളെ മഞ്ഞുവീഴ്ച ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഉണ്ടായ അതിശക്തമായ മഞ്ഞുവീഴ്ചയുടെ പിടിയിലാണ് ന്യൂയോര്‍ക്ക്. 11 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയാണ് ന്യൂയോര്‍ക്ക് നഗരത്തിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ രേഖപ്പെടുത്തിയത്. 

2022 ജനുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും തീവ്രതയുളള മഞ്ഞുവീഴ്ചയാണിതെന്ന് യുഎസിലെ ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ന്യൂയോര്‍ക്കിന്റെ  മറ്റു ഭാഗങ്ങളിലും സമാനമായ കാലാവസ്ഥയാണ് അനുഭവപ്പെടുത്തത്. തീവ്രമായ ശീതക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിന്റെ പകുതിയോളം മേഖലകളില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

പ്രതികൂല കാലാവസ്ഥയുഎസിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ വിമാന സര്‍വീസുകളെ ബാധിച്ചു. ആയിരത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. വെളളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച വരെ 1,500 വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തുടനീളം 8000 വിമാന സര്‍വീസുകള്‍ വൈകിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞുവീഴ്ച ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

മഞ്ഞുവീഴ്ചയും ശീതക്കാറ്റും തീവ്രമായതോടെ ന്യൂജഴ്‌സിയില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം പ്രഖ്യാപിച്ച മുന്നറിയിപ്പ് പ്രകാരം 29 ദശലക്ഷം ആളുകള്‍ പ്രതികൂല കാലാവസ്ഥ മൂലമുള്ള ഭീഷണി നേരിടുന്നുണ്ട്. മിനിയാപൊളിസ്, വിസ്‌കോണ്‍സിനിലെ ഗ്രീന്‍ ബേ, അയോവയിലെ ഡുലുത്ത്, വെര്‍മോണ്ടിലെ ബര്‍ലിംഗ്ടണ്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

യുഎസിനെ മഞ്ഞുവിഴുങ്ങാന്‍ കാരണം എന്താണ്? പസഫിക് മഹാസമുദ്രത്തില്‍ രൂപം കൊണ്ട് ശൈത്യക്കാറ്റാണ് കാരണം. പടിഞ്ഞാറന്‍ മേഖലകളായ റോക്കീസ് പര്‍വത നിരകളിലും സമീപ മേഖലകളിലും വ്യാപിച്ച ഈ ശൈത്യക്കാറ്റ് കിഴക്കന്‍ മേഖലകളിലേക്ക് നീങ്ങുകയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ, ഒഹായോ താഴ്‌വരയിലേക്കും മിഡ്-അറ്റ്‌ലാന്റിക്കിലേക്കും തണുത്ത കാറ്റ് നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

winter america weather