ഏറ്റവും വലിയ നക്ഷത്രം കാണാന്‍ ഒരുങ്ങിക്കൊള്ളൂ

നമുക്കറിയാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും വലുപ്പമുള്ളത് ഡബ്ല്യുഒഎച്ച് ജി64 എന്ന നക്ഷത്രത്തിനാണ്. ചുവന്ന അതിഭീമന്‍ അഥവാ റെഡ് സൂപ്പര്‍ജയന്റ് എന്ന വിഭാഗത്തില്‍പെടുത്താവുന്ന നക്ഷത്രം ആണിത്. ലാര്‍ജ് മെഗല്ലനിക് ക്ലൗഡ് എന്ന മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ക്ഷീപരപഥത്തിന്റെ ഒരു അനുബന്ധ നക്ഷത്രസംവിധാനമാണ് ഇത്. ഇത് ഭൂമിയില്‍ നിന്ന് കാണാനാകുമെന്നാണ് നാസയുടെ പുതിയ പ്രവചനം.

author-image
Rajesh T L
New Update
woh g64

woh g64

Listen to this article
0.75x1x1.5x
00:00/ 00:00

വാഷിങ്ടണ്‍: രാത്രിയില്‍ പുറത്തിറങ്ങി ആകാശം നോക്കാറുള്ളവര്‍ വളരെ ചുരുക്കമെന്ന് പറയാം. കാര്‍മേഘം ഇല്ലാത്ത സമത്ത്. നമുക്ക് ധാരാളം നക്ഷത്രങ്ങളെ കാണാനും സാധിക്കുംം. മിന്നിത്തിളങ്ങുന്ന അനേകം നക്ഷത്രങ്ങള്‍. പ്രപഞ്ചത്തിലെ ഊര്‍ജ കേന്ദ്രങ്ങള്‍. പ്രപഞ്ചത്തില്‍ അനേകം കോടി നക്ഷത്രങ്ങളുണ്ടെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രം കാണാനായാല്‍ അത് വലിയ ഭാഗ്യമായിത്തന്നെ നമുക്ക് കരുതാം. എങ്കില്‍ അങ്ങനൊരു സന്ദര്‍ഭത്തിനായി ഒരുങ്ങിക്കൊള്ളാനാണ് നാസ പറയുന്നത്.

നമുക്കറിയാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും വലുപ്പമുള്ളത് ഡബ്ല്യുഒഎച്ച് ജി64 എന്ന നക്ഷത്രത്തിനാണ്. ചുവന്ന അതിഭീമന്‍ അഥവാ റെഡ് സൂപ്പര്‍ജയന്റ് എന്ന വിഭാഗത്തില്‍പെടുത്താവുന്ന നക്ഷത്രം ആണിത്. ലാര്‍ജ് മെഗല്ലനിക് ക്ലൗഡ് എന്ന മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ക്ഷീപരപഥത്തിന്റെ ഒരു അനുബന്ധ നക്ഷത്രസംവിധാനമാണ് ഇത്. ഇത് ഭൂമിയില്‍ നിന്ന് കാണാനാകുമെന്നാണ് നാസയുടെ പുതിയ പ്രവചനം.

ഈ മേഖലയിലെ ഏറ്റവും തണുപ്പന്‍ നക്ഷത്രങ്ങളിലൊന്നും ഇതുതന്നെ. ഒരു കട്ടി വാതപടലം ഇതിനെ ചുറ്റി സ്ഥിതി ചെയ്യുന്നുണ്ട് പ്രകാശത്തിന് ഈ നക്ഷത്രത്തില്‍ നിന്നും പുറപ്പെട്ട് വാതകഘടന കടന്നു മുന്നോട്ടുപോകണമെങ്കില്‍ ഏകദേശം ഒരു വര്‍ഷം വേണ്ടിവരും. എത്രത്തോളം ബൃഹത്തായതാണ് ഈ നക്ഷത്രമെന്നത് ഈയൊരൊറ്റ സവിശേഷത കൊണ്ട് തന്നെ മനസ്സിലാക്കാം. 1970ല്‍ ബെങ്കറ്റ് വെസ്റ്റര്‍ലണ്ട്, ഒലാന്‍ഡര്‍, ഹെഡിന്‍  എന്നീ ശാസ്ത്രജ്ഞരാണ് ഈ നക്ഷത്രം കണ്ടെത്തിയത്.

നമ്മുടെ സൂര്യനും ഒരു നക്ഷത്രമാണെന്ന് അറിയാമല്ലോ? നമുക്കടുത്ത് പ്രോക്‌സിമ സെഞ്ചുറി തുടങ്ങി വേറെയും നക്ഷത്രങ്ങളുണ്ട്. സൂര്യനുള്‍പ്പെടെ അനേകം നക്ഷത്രങ്ങള്‍ നിറഞ്ഞതാണ് ക്ഷീരപഥം അഥവാ ആകാശഗംഗ എന്നറിയപ്പെടുന്ന താരാപഥം.

സൂര്യനേക്കാള്‍ 320 മടങ്ങ്പിണ്ഡമുള്ളതാണ് പുതിയ നക്ഷത്രം. ബ്രിട്ടന്‍, മലേഷ്യ, ജര്‍മ്മനി എന്നിവിടങ്ങളിലെ ജ്യോതിശാസ്ത്രഞ്ജരുടെ സംഘമാണ് പുതിയ നക്ഷത്രത്തെ കണ്ടെത്തിയിട്ടുള്ളത്. പുതിയ നക്ഷത്രത്തിന്റെ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ മാരകമായിരിക്കുമെന്നും ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഇത്തരം നക്ഷത്രങ്ങള്‍ രൂപീകൃതമാകുമ്പോള്‍ വന്‍ ഭാരമുള്ളവയായിരിക്കും. പിന്നീട് ഇതിന്റെ ഭാരം ക്രമാനുഗതമായി കുറയുകയും ചെയ്യും. പുതിയ നക്ഷത്രത്തിന്റെ കണ്ടുപിടുത്തം നക്ഷത്രങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

woh g64 NASAUniverse nasanews