അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ നിരന്തരമായി നിയന്ത്രിക്കുകയും ലംഖിക്കകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള നിയന്ത്രണങ്ങള്‍ കർശനമാക്കിക്കൊണ്ടിരിക്കുന്ന താലിബാന്‍, സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് അവരുടെ മൗലികാവകാശങ്ങൾ നിഷേധിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹം ഉന്നയിച്ച ആവശ്യം തള്ളിയിരിക്കുകയാണ്. ഇതിൽ കൂടുതൽ പരിഗണ നൽകാനാകില്ലെന്നാണ് താലിബാന്റെ നിലപാട്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് തന്റെ നിലപാട് ആവതിച്ചിരിക്കുന്നത്.
‘അഫ്ഗാന്‍ സമൂഹത്തിന്റെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചാണ് നിലവിലെ നിയമങ്ങള്‍’ എന്ന് വിശദീകരിച്ച താലിബാന്‍, സ്ത്രീകള്‍ക്ക് വേണ്ടത്ര അവകാശങ്ങള്‍ ഇതിനോടകം തന്നെ നല്‍കിയിരിക്കുന്നതായാണ് വാദിക്കുന്നത്.
2021-ലാണ് താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയത്. എന്നാൽ അധികാരത്തിലേറിയ അന്ന് മുതൽ കടുത്ത സ്ത്രീവിരുദ്ധവും മാനുഷിക വിരുദ്ധവുമായ നിലപാടുകളാണ് താലിബാൻ ഭരണകൂടം ആവർത്തിച്ചു പോരുന്നത്. , സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ സ്വാതന്ത്ര്യത്തിനുമുള്ള അവസരങ്ങള്‍ അടച്ചുപൂട്ടിയ നിലയിലാണ്. മതപഠനം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ സ്ത്രീകള്‍ക്ക് വിലക്കിയിരിക്കുകയാണ്.സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള അവകാശം പോലും അഫ്ഗാൻ ഭരണകൂടം നൽകുന്നില്ല. അതോടൊപ്പം, സര്‍ക്കാര്‍ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സ്ത്രീകള്‍ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കാനുള്ള നടപടികളും നടപ്പാക്കപ്പെട്ടു.
താലിബാന്റെ ഈ നിലപാടിൽ പരക്കെ വിമര്‍ശനം നേരിടുന്നുണ്ട്. യു.എന്‍, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യാന്തര സംഘടനകളും, വനിതാ അവകാശ പ്രവര്‍ത്തകരും അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താലിബാനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
എന്നാല്‍, അന്താരാഷ്ട്ര സമ്മര്‍ദം ഏറിവന്നാലും തങ്ങളുടെ നിലപാട് മാറ്റില്ലെന്നാണ് താലിബാന്‍ വ്യക്തമാക്കുന്നത്.