/kalakaumudi/media/media_files/2026/02/05/vanitha-1-2026-02-05-14-13-54.jpg)
വഡോദര: ഒരുവശത്ത് രണ്ടാം കിരീടം തേടിയെത്തുന്ന റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു മറുവശത്ത് കഴിഞ്ഞ 3 തവണയും കയ്യകലെ നഷ്ടമായ കപ്പിൽ ഇത്തവണ മുത്തമിടാൻ ഉറപ്പിച്ചിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസ്. വനിതാ പ്രീമിയർ ലീഗ് ട്വിന്റി 20 ക്രിക്കറ്റ് ഫൈനലിൽ ഇന്നു ഡൽഹി ബെംഗളൂരു ടീമുകൾ നേർക്കുനേർ വരുമ്പോൾ ഒരു സൂപ്പർ ത്രില്ലറിൽ കുറഞ്ഞതൊന്നും ആരാധർ പ്രതീക്ഷിക്കുന്നില്ല.
മുൻപ് 9 മത്സരങ്ങളിൽ ആറിലും ജയിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി ഇന്ന് ഇറങ്ങുന്നതെങ്കിൽ 2024 ഫൈനലിൽ ഡൽഹിയെ വീഴ്ത്തി കിരീടം ഉയർത്താൻ സാധിച്ചതിന്റെ ഓർമകളാണ് ബെംഗളൂരുവിന്റെ കൈമുതൽ.
മത്സരം രാത്രി 7.30 മുതൽ സ്റ്റാർസ്‌പോർട്‌സ് ചാനലുകളിലും ജിയോ ഹോട്‌സ്റ്റാറിലും തത്സമയം കാണാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
