യുഎൻ പൊതുസഭയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ലോകനേതാക്കൾ. തുർക്കി, ഖത്തർ, ബ്രസീൽ, ജോർദാൻ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇസ്രായേൽ ഗസ്സയിലും ലബനാനിലും നടത്തുന്ന വംശഹത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. യുഎസ് മാത്രമാണ് ഇസ്രായേലിന് പിന്തുണച്ച് രംഗത്തെത്തിയത്.ഇസ്രായേൽ ആക്രമണം ഗസ്സയിൽനിന്ന് ലെബനാനിലേക്ക് വ്യാപിച്ചതോടെ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അതിൽ എല്ലാവർക്കും ആശങ്ക വേണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ലബനാൻ മറ്റൊരു ഗസ്സയാവാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ഒരു കാരണവശാലും ന്യായീകരിക്കുന്നില്ല. എന്നാൽ അതിന്റെ പേരിൽ ഫലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. താൻ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ശേഷം ഏറ്റവും വേഗത്തിലും വ്യാപ്തിയിലുമുള്ള വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നത്. യുഎന്നിന്റെ തന്നെ 200ൽ അധികം ജീവനക്കാർ ഗസ്സയിൽ കൊല്ലപ്പെട്ടു.
യുഎൻ പൊതുസഭയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ലോകനേതാക്കൾ.
ഫലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. താൻ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ശേഷം ഏറ്റവും വേഗത്തിലും വ്യാപ്തിയിലുമുള്ള വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നത്.
New Update
00:00
/ 00:00