/kalakaumudi/media/media_files/2025/08/01/bru-2025-08-01-18-00-15.jpg)
ന്യൂയോര്‍ക്ക്: അഞ്ചുവയസ്സുകാരി ലിന്‍സെ കൊച്ചുടുപ്പുമിട്ട് കിലുക്കാംപെട്ടിയായി ഓടിക്കളിച്ചു നടക്കുമ്പോള്‍ യുഎസില്‍ മറ്റൊരിടത്ത് 3ഭ്രൂണങ്ങള്‍നീണ്ടനിദ്രയ്ക്കായി ശീതികരിണിയിലേക്കു കയറുകയായിരുന്നു. 30 വര്‍ഷങ്ങള്‍ക്കിപ്പുറം, വിവാഹം കഴിഞ്ഞ ലിന്‍സെ ഭര്‍ത്താവ് ടിം പിര്‍സുമൊത്ത് ആ ഭ്രൂണങ്ങളിലൊന്നിനെ ദത്തെടുത്തു.
കഴിഞ്ഞ ശനിയാഴ്ച ഒരാണ്‍കുഞ്ഞിന്റെ അമ്മയായി: തദിയെസ് ഡാനിയല്‍ പിര്‍സ് എന്ന ലോകത്തെ 'ഏറ്റവും പ്രായമുള്ള ശിശു'വിന്റെ അമ്മ. അമേരിക്കന്‍ ശാസ്ത്രനോവലുകളില്‍ നിന്നല്ല, ഇത് നടന്ന സംഭവം; 30 വര്‍ഷം മുന്‍പ് ഐവിഎഫ് ചികിത്സ തേടിയ ലിന്‍ഡ ആര്‍ചെഡ് എന്ന അമേരിക്കക്കാരിയുടെ വാത്സല്യപൂര്‍ണവും വിചിത്രമെന്നു തോന്നിപ്പിക്കുന്നതുമായ 'കരുതല്‍' വിസ്മയം.
1994 ല്‍ സൃഷ്ടിച്ച 4 ഭ്രൂണങ്ങളിലൊന്നിനെ ലിന്‍ഡയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് പെണ്‍കുട്ടി പിറന്നിരുന്നു. ശീതീകരിക്കാനേല്‍പിച്ച ബാക്കി 3 ഭ്രൂണങ്ങള്‍ക്കായി ലിന്‍ഡ വര്‍ഷംതോറും ആയിരക്കണക്കിന് ഡോളര്‍ ഫീസ് നല്‍കി വരുമ്പോഴാണ് ഭ്രൂണം ദത്തെടുക്കല്‍ ഏജന്‍സികളിലൊന്ന് അവരുടെ ശേഖരത്തിലേക്ക് ഏറ്റെടുക്കാന്‍ തയാറായത്.
തുടര്‍ന്ന് ലിന്‍ഡ(62)യുടെ മനസ്സിനിണങ്ങിയ ദമ്പതികള്‍ ഒരു ഭ്രൂണത്തെ ദത്തെടുത്തു. ടെനിസിയിലുള്ള ഐവിഎഫ് ക്ലിനിക്കിലെ ചികിത്സയിലൂടെ ലിന്‍സെ(35)യ്ക്കും ടിമ്മി(34)നും കുഞ്ഞു പിറന്നപ്പോള്‍ ചരിത്രനിമിഷവുമായി.