ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ വികസിപ്പിച്ച് ഗവേഷകര്‍

സിറിഞ്ചിന്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രം വലിപ്പമുള്ള പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേര്‍ണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍. നവജാതശിശുക്കള്‍ക്കു വേണ്ടിയാണ് ഈ പേസ്‌മേക്കര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

author-image
Akshaya N K
New Update
pace

സിറിഞ്ചിന്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രം വലിപ്പമുള്ള പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേര്‍ണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍. നേച്ചര്‍ ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

നവജാതശിശുക്കള്‍ക്കു വേണ്ടിയാണ് ഈ പേസ്‌മേക്കര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 3.5 മില്ലീമീറ്റര്‍ നീളവും 1.8 മില്ലീമീറ്റര്‍ വീതിയും 1 മില്ലീമീറ്റര്‍ കനവും ഈ പേസ്‌മെക്കറിന്റെ പ്രത്യേകതയാണ്. ഈ പേസ്‌മേക്കര്‍ നിശ്ചിത കാലം കഴിഞ്ഞാല്‍ ശരീരത്തിലേക്ക് അലിഞ്ഞു ചേരുമെന്നതും ഇതിന്റെ സവിശേഷതയാണ്.

pacemaker pacemaker patient america