ബ്രസീലിലെ പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് എക്‌സ്; എല്ലാ ജീവനക്കാരെയും തിരിച്ചുവിളിച്ചു

ആ ഭീഷണിക്ക് വഴങ്ങില്ലെന്നും അതിനാൽ പ്രവർത്തനം നിർത്തുകയാണെന്നുമാണ് എക്‌സ് അറിയിച്ചിരിക്കുന്നത്.ബ്രസീൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അലക്സാൻട്രിയ ഡി മൊറൈസ് എക്‌സ് ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തി.

author-image
Anagha Rajeev
New Update
x
Listen to this article
0.75x1x1.5x
00:00/ 00:00

ബ്രസീലിലെ പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമമായ എക്സ് അറിയിച്ചു. സുപ്രീംകോടതി ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ആ ഭീഷണിക്ക് വഴങ്ങില്ലെന്നും അതിനാൽ പ്രവർത്തനം നിർത്തുകയാണെന്നുമാണ് എക്‌സ് അറിയിച്ചിരിക്കുന്നത്. ബ്രസീൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അലക്സാൻട്രിയ ഡി മൊറൈസ് എക്‌സ് ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തി.

പ്രവർത്തനം നിർത്തിയതിനാൽ എല്ലാ ജീവനക്കാരെയും ബ്രസീലിൽനിന്ന് തിരിച്ചുവിളിക്കും. എന്നാൽ രാജ്യത്ത് എക്സ് സേവനം തുടരുമെന്നും കമ്പനി അറിയിച്ചു. എക്സിലൂടെ വലതുപക്ഷ അക്കൗണ്ടുകൾ വ്യാജപ്രചാരണം നടത്തുന്നുവെന്നും അതും തടയണമെന്നും എക്സിനോട് ഈ വർഷമാദ്യം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എക്സ് സേവനം അവസാനിപ്പിക്കുന്നത്. എക്‌സിന്റെ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

brazil