എക്സ് കോടതിയിലേക്ക്

ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ വാദിക്കുന്നു. ഉള്ളടക്ക നിയന്ത്രണ ചട്ടങ്ങൾ സംബന്ധിച്ച് ആഗോള ടെക് കമ്പനികളും ഇന്ത്യൻ ഗവൺമെൻ്റും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് ഈ കേസ് ആക്കം കൂട്ടും

author-image
Prana
New Update
MUSK

ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിൻറെ ഉത്തരവിനെതിരെ എലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് കോടതിയിലേക്ക്. സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം, ഉള്ളടക്കം നീക്കം ചെയ്യനാണ് സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെ ' എക്‌സ് ' കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉള്ളടക്കം തടയുന്നതിനുള്ള 2015 ലെ സുപ്രീം കോടതി വിധിയെ സർക്കാർ ഉത്തരവ് ലംഘിക്കുന്നുവെന്ന് എക്‌സ് വാദിക്കുന്നു. വിധി പ്രകാരം, കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലോ ഐടി നിയമം സെക്ഷൻ 69 പ്രകാരം വിവരിച്ചിരിക്കുന്ന നടപടിക്രമങ്ങൾ അനുസരിച്ചോ മാത്രമേ ഉള്ളടക്കം നീക്കം ചെയ്യാവൂ. സർക്കാരിന്റെ നടപടികൾ ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ വാദിക്കുന്നു. ഉള്ളടക്ക നിയന്ത്രണ ചട്ടങ്ങൾ സംബന്ധിച്ച് ആഗോള ടെക് കമ്പനികളും ഇന്ത്യൻ ഗവൺമെൻ്റും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് ഈ കേസ് ആക്കം കൂട്ടും

court