യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി. ഇക്കാര്യം യെമനിലുള്ള നിമിഷപ്രിയയുടെ അമ്മയെ നേരിട്ട് ധരിപ്പിച്ചു.
നിലവില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മെഹദിയുടെ കുടുംബവുമായുള്ള അനുരഞ്ജന ചര്‍ച്ച വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ്. മോചനത്തിനായുള്ള ശ്രമങ്ങള്‍ക്കായി നിമിഷപ്രിയയുടെ അമ്മ യെമനില്‍ തുടരുന്നുണ്ട്. ഇതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവില്‍ യെമന്‍ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തുവരുന്നത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പായേക്കും. അതേസമയം, മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് ഇനി മുന്നിലുള്ള ഏക വഴി.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം. 2018ല്‍ ശിക്ഷ വിധിച്ചു. വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ 2022ല്‍ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വര്‍ഷം ശരിവെച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് മുന്നിലുള്ള വഴി. മധ്യസ്ഥ തുക സംബന്ധിച്ച സംബന്ധിച്ച ആശയക്കുഴപ്പമാണ് ചര്‍ച്ചകള്‍ വഴിമുട്ടുന്നതിലേക്ക് നീണ്ടത്.
നിമിഷപ്രിയയുടെ വധശിക്ഷാ വിധിയില്‍ ഒപ്പുവെച്ച് യെമന്‍ പ്രസിഡന്റ്
ഒരു മാസത്തിനകം വധശിക്ഷ നടപ്പായേക്കും. അതേസമയം, മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് ഇനി മുന്നിലുള്ള ഏക വഴി.
New Update