മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സെലെന്‍സ്‌കി

റഷ്യന്‍ ആക്രമണത്തില്‍ 37-ഓളം പേര്‍ മരിച്ചിരുന്നു. റഷ്യന്‍ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദര്‍ശിച്ചത് 'വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവും' ആണ് ഉണ്ടാക്കിയതെന്ന് സെലെന്‍സ്‌കി വിമര്‍ശിച്ചു.

author-image
Athira Kalarikkal
New Update
zelensky

Ukrainian President Volodymyr Zelensky

Listen to this article
0.75x 1x 1.5x
00:00 / 00:00

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. യുക്രൈനിലെ ഏറ്റവുംവലിയ കുട്ടികളുടെ ആശുപത്രിയടക്കം തകര്‍ത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി നടത്തിയ സന്ദര്‍ശനത്തിലാണ് വിമര്‍ശനം. 

റഷ്യന്‍ ആക്രമണത്തില്‍ 37-ഓളം പേര്‍ മരിച്ചിരുന്നു. റഷ്യന്‍ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദര്‍ശിച്ചത് 'വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവും' ആണ് ഉണ്ടാക്കിയതെന്ന് സെലെന്‍സ്‌കി വിമര്‍ശിച്ചു. മോദിയുടെ രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്.

modi Volodymyr Zelensky