/kalakaumudi/media/media_files/2026/01/31/zohran2-2026-01-31-19-16-17.jpg)
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ രേഖകളില്‍ സിനിമാ സംവിധായികയും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയുടെ മാതാവുമായ മീര നായരുടെ പേരുള്ളതായി റിപ്പോര്‍ട്ട്. എപ്സ്റ്റീന്റെ ജീവിത പങ്കാളിയും ലൈംഗിക കുറ്റവാളിയുമായ ഗിസ്ലൈന്‍ മാക്സ്വെല്ലുമായി ബന്ധപ്പെട്ട ഒരു സാമൂഹിക പരിപാടിയെക്കുറിച്ചുള്ള ഇമെയിലിലാണ് മീരയുടെ പേര് പ്രത്യക്ഷപ്പെട്ടത്.
അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ പുറത്തിറക്കിയ എപ്സ്റ്റീനുമായി ബന്ധപ്പെട്ട അവസാനവട്ട രേഖകളിലാണ് മീരയുടെ പേരുള്ളത്. ധനകാര്യ വിദഗ്ദ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള അന്വേഷണ സാമഗ്രികളുടെ ഭാഗമാണ് ഈ രേഖകള്‍. എപ്സ്റ്റീനെയും അദ്ദേഹത്തിന്റെ ശൃംഖലയെയും കുറിച്ചുള്ള 30 ലക്ഷത്തിലധികം പേജുകള്‍, ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
21, 2009 ഒക്ടോബര്‍ 21-ന് എപ്സ്റ്റീന് പെഗ്ഗി സിഗല്‍ അയച്ച ഒരു ഇമെയിലില്‍ ആണ് മീര നായരുടെ പേരുള്ളത്. ഇത് മീര സംവിധാനം ചെയ്ത 'അമേലിയ' എന്ന സിനിമയുമായി ബന്ധപ്പെട്ട് മാക്സ്വെല്ലിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമുള്ളതാണെന്ന് അവര്‍ അറിയിച്ചു. 'ജിസ്ലൈനിന്റെ വീട്ടില്‍നിന്ന് ഇപ്പോള്‍ ഇറങ്ങി... സിനിമയുടെ പാര്‍ട്ടിക്കു ശേഷം. ബില്‍ ക്ലിന്റനും ജെഫ് ബെസോസും അവിടെ ഉണ്ടായിരുന്നു... ജീന്‍ പിഗോസി, സംവിധായക മീര നായര്‍... തുടങ്ങിയവര്‍.' ഇതാണ് ഇ മെയില്‍ സന്ദേശം.
എന്നാല്‍ തെറ്റായ ഒരു പ്രവൃത്തിയും ഇമെയില്‍ ആരോപിക്കുന്നില്ല. രാഷ്ട്രീയ, വ്യാപാര, വിനോദ രംഗങ്ങളിലെ ഉയര്‍ന്ന പ്രൊഫൈല്‍ വ്യക്തികളുമായി എപ്സ്റ്റീന് ഉണ്ടായിരുന്ന ആശയവിനിമയങ്ങളെയും സാമൂഹിക ബന്ധങ്ങളെയും കുറിച്ച് ഫയലുകള്‍ വെളിച്ചം വീശിയതായി നീതിന്യായ വകുപ്പ് പറഞ്ഞു. എന്നാല്‍ ഇരകളെയും പ്രധാനപ്പെട്ട വിവരങ്ങളും സംരക്ഷിക്കുന്നതിനായി ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
