/kalakaumudi/media/media_files/2025/07/14/whatsapp-2025-07-14-19-04-06.jpeg)
തൃക്കാക്കര: സി.പി.എം തൃക്കാക്കര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കർഷകകൂട്ടായ്മ "കതിർ" സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എ.ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ് ടി.എ സുഗതൻ അധ്യക്ഷതവഹിച്ചു.സി.എൻ അപ്പുക്കുട്ടൻ,സി.കെ ശശി, പി.എം നിഷാദ്, പി. ഗോപാലകൃഷ്ണൻ , കെ.ജി ജയചന്ദ്രൻ , എൻ.പി മത്തായി, പി.എ കുഞ്ഞുമോൻ , കെ.കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.കാക്കനാട് അത്താണിയിൽ ഒരു ഏക്കർ സ്ഥലത്ത് ആരംഭിച്ച കൃഷിയിടത്തിൽ നിന്നും അടുക്കളത്തോട്ടത്തിനുള്ള വിത്തുകളും തൈകളും വിതരണം ചെയ്യും. ഓണക്കാലത്ത് വിളവെടുത്ത് പച്ചക്കറിവിപണി ആരംഭിക്കുമെന്ന്നേതാക്കൾപറഞ്ഞു.