തൃക്കാക്കരയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

തൃക്കാക്കരയിൽ ശിശുദിനാഘോഷ പരിപാടികൾ വിവിധ കൗൺസിലർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.47 നമ്പർ അംഗണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം വാർഡ് കൗൺസിലർ ഉഷ പ്രവീൺ ഉദ്ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
sdsdsss

 

തൃക്കാക്കര: തൃക്കാക്കരയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു വാഴക്കാല മൂലപാടം  29ാം വാർഡിൽ 47 നമ്പർ അംഗണവാടിയിൽ സംഘടിപ്പിച്ച  ശിശുദിനാഘോഷം വാർഡ് കൗൺസിലർ ഉഷ പ്രവീൺ ഉദ്ഘാടനം ചെയ്തു.ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രിയ, വെൽഫെയർ കമ്മിറ്റി സുനീർ,അബ്ദുൽ റഹ്മാൻ,റസാക്ക്,ഷാഹിത അംഗണവാടി അധ്യാപിക പി.എം അസ്മ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.33 - 34  എന്നീ  അംഗണവാടികളിൽ നടന്ന  ശിശുദിനാഘോഷം വാർഡ് കൗൺസിലർ സജീന അക്ബർ ഉദ്ഘാടനം ചെയ്തു. അംഗണവാടി അധ്യാപികമാരായ അനിത,വിമല,വെൽഫെയർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തൃക്കാക്കര നഗരസഭയിലെ വിവിധ വാർഡുകളിൽ നടന്ന ശിശുദിനാഘോഷ പരിപാടികൾ വിവിധ കൗൺസിലർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

 

  

 

 

 

 
 

Thrikkakara world childrens day kochi THRIKKAKARA MUNICIPALITY