/kalakaumudi/media/media_files/2025/04/04/53ISG3tAPp4eRvjyC6vZ.jpg)
തൃക്കാക്കര : തദ്ദേശ സ്‌ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിലും തദ്ദേശ സ്‌ഥാപനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ രാപ്പകൽ സമരം ആരംഭിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്‌ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്തും ഫണ്ട് വെട്ടിക്കുറച്ചും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ തുരങ്കം വയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്.നിയോജക മണ്ഡലം ചെയർമാൻ ജോസഫ് അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗര സഭാദ്ധ്യക്ഷ രാധാമണി പിള്ള, കോൺഗ്രസ് നേതാക്കളായ ഷെറിൻ വർഗീസ്, സേവ്യർ തായങ്കേരി, പി.കെ.അബ്‌ദുൽ റഹ്‌മാൻ, ലാലി ജോഫിൻ, വാഹിദ ശെരീഫ്, നൗഷാദ് പല്ലച്ചി, ഷാജി വാഴക്കാല, കെ.എം.ഉമ്മർ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എ.മമ്മു, യു.ഡി.എഫ് മണ്ഡലം കൺവീനർ പി.കെ.ജലീൽ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിസൺ ജോർജ്, കെ.ഡി.പി ജില്ലാ സെക്രട്ടറി വി.വിബിൻ, ഹംസ മൂലയിൽ, എ.എ ഇബ്രാഹിം കുട്ടി, അജിത തങ്കപ്പൻ, സി.സി.വിജു, എം.എസ്. അനിൽകുമാർ, ടി.ടി.ബാബു, വി.ഡി.സുരേഷ്, എം.ഒ.വർഗീസ്, പി.എസ്.സുജിത് തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ഇന്ന് രാവിലെ 7ന് മുൻ മേയർ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്യും.