10 കോടിയുടെ ഭൂമി തട്ടിപ്പ്: അന്വേഷണറിപ്പോർട്ട് തയ്യാറാക്കിയത് പ്രതിയായ കെ.എസ്.ലക്ഷ്മി

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള 14.5  സെന്റ് സ്ഥലവും 10 മുറികളുള്ള 6,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുമാണ് വ്യാജരേഖ, ആൾമാറാട്ടം വ്യാജ ആധാരം എന്നിവ വഴി തട്ടിയെടുക്കാൻ ശ്രമിച്ചത്.

author-image
Devina
New Update
lakshmi

തിരുവനന്തപുരം: കവടിയാർ ജവാഹർ നഗറിൽ 10 കോടിയോളം രൂപ വില വരുന്ന വീടും വസ്തുവും തട്ടിയെടുക്കാനുള്ള ശ്രമം പുറത്തുവന്നപ്പോൾ പ്രതികളെ സംരക്ഷിക്കുന്ന റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയതും കേസിൽ അറസ്റ്റിലായ ശാസ്തമംഗലം സബ് റജിസ്ട്രാർ കെ.എസ്.ലക്ഷ്മിയെന്ന് പൊലീസ് കണ്ടെത്തി.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള 14.5  സെന്റ് സ്ഥലവും 10 മുറികളുള്ള 6,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുമാണ് വ്യാജരേഖ, ആൾമാറാട്ടം വ്യാജ ആധാരം എന്നിവ വഴി തട്ടിയെടുക്കാൻ ശ്രമിച്ചത്.

ഈ ശ്രമത്തിന് എല്ലാ സഹായവും ചെയ്തതിന് പുറമേയാണ് പ്രതികളെ സഹായിക്കുന്ന റിപ്പോർട്ട് ലക്ഷ്മി നൽകിയതെന്ന് മ്യൂസിയം പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

 ഒന്നാം പ്രതി അനന്തപുരി മണികണ്ഠനെ സഹായിക്കാനാണ് കുറ്റം മറച്ച് റിപ്പോർട്ടുണ്ടാക്കിയത്.

മണികണ്ഠനും ലക്ഷ്മിയും 2025 ജനുവരി 27 ന് 8-ാം പ്രതി അനിൽ തമ്പിയുടെ വീട്ടിലെത്തി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. റജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.