പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കൊരുങ്ങി കോട്ടയം മെഡിക്കൽ‌ കോളജ് ; അവയവ മാറ്റം ആലപ്പുഴ സ്വദേശിക്ക്

തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് അവയവം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു.

author-image
Rajesh T L
New Update
heart

പ്രതീകാത്മക ചിത്രം

കോട്ടയം: മെഡിക്കൽ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നു. തമിഴ്നാട് കാരനായ യുവാവിൻറെ ഹൃദയം ആലപ്പുഴ സ്വദേശിയായ 26കാരനിലാണു മാറ്റിവയ്ക്കുന്നത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് അവയവം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിൻറെ നേതൃത്വത്തിലായിരിക്കും ശസ്ത്രക്രിയ നടക്കുന്നത്.

kottayam medical college heart transplantation