പത്തുവയുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണ് പ്രതിയെന്ന് കുട്ടിയുടെ നിർണായക മൊഴി

പടന്നക്കാട് കഴിഞ്ഞ ദിവസം പുലർച്ചെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.

author-image
Greeshma Rakesh
Updated On
New Update
police

10 year old girl abducted from her house sexually assaulted

Listen to this article
0.75x 1x 1.5x
00:00 / 00:00

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്.കേസിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.മലയാളം സംസാരിക്കുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്നും മെലിഞ്ഞയാളാണെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതിയെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

പടന്നക്കാട് കഴിഞ്ഞ ദിവസം പുലർച്ചെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.

 പിന്നീട് വീടിന് 500 മീറ്റർ അകലെ പെൺകുട്ടിയെ ഉപേക്ഷിച്ചു. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അപഹരിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. തൊട്ടടുത്ത വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് ഇവർ കുഞ്ഞിനെ സ്വന്തം വീട്ടിലെത്തിച്ചു.

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണാഭരണം കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതോടെ കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തി. കഴുത്തിലും കണ്ണിനും പരിക്കേറ്റ കുട്ടി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

 

kozhikode rape kerala news kidnap