പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു

ഇന്നലെ രാവിലെ ചികിത്സ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ രാത്രി പനി കൂടുതലായതിനെ തുടര്‍ന്ന് തിരികെ കൊണ്ടുവരികയും വെളുപ്പിനെ മൂന്നുമണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.

author-image
anumol ps
Updated On
New Update
athulya

അതുല്യ

Listen to this article
0.75x 1x 1.5x
00:00 / 00:00

 ഇടുക്കി: ഇടുക്കിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവല്‍ ജഗദീഷ് ഭവന്‍ ജഗദീഷ് - ശാരദാ ദമ്പതികളുടെ മകള്‍ അതുല്യ (10) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി കുട്ടി പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ രാവിലെ ചികിത്സ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ രാത്രി പനി കൂടുതലായതിനെ തുടര്‍ന്ന് തിരികെ കൊണ്ടുവരികയും വെളുപ്പിനെ മൂന്നുമണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കൃത്യമായ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ പീരുമേട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Idukki fever death