അങ്കണവാടി തകർന്നു വീണു;കെട്ടിടത്തിന് 100 വർഷം പഴക്കം

സ്കൂൾ കുട്ടികൾ പതിവായി ഉച്ചഭക്ഷണം കഴിക്കാൻ ഇരിക്കുന്നതും ഇവിടെയാണ്.

author-image
Subi
New Update
colapsed

കൊച്ചി: തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു.100 വർഷം കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കുട്ടികള്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍അപകടം ഒഴിവായി.

ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്.നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടര്‍ന്ന് സകൂള്‍ അവിടേയ്ക്ക് മാറ്റി. നിലവില്‍ അങ്കണവാടിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.ഇവിടെ മൂന്നു കുട്ടികളും പഠിക്കുന്നുണ്ട്. കാലപഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ അങ്കണവാടി ആയ ഉണ്ടായിരുന്നു എന്നാൽ തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു.നാളെ ഈ കെട്ടിടത്തില്‍ വച്ച് അങ്കണവാടി കുട്ടികള്‍ക്കായി ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനിരുന്നതാണ്. അതിന് മുന്‍പാണ് കെട്ടിടം തകര്‍ന്നുവീണത്. കുട്ടികള്‍ എത്തുന്നതിന് മുന്‍പ് മേല്‍ക്കൂര തകര്‍ന്നുവീണത് വന്‍ദുരന്തം ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.സ്കൂൾ കുട്ടികൾ പതിവായി ഉച്ചഭക്ഷണം കഴിക്കാൻ ഇരിക്കുന്നതും ഇവിടെയാണ്.

Building Collapsed thrippunithara