ഗുരു -ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം നാളെ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

11ന് വേദിയിലെത്തുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശതാബ്ദി ആഘോഷവും സര്‍വ്വമത സമ്മേളനവും ഉദ്ഘാടനം ചെയ്യും

author-image
Biju
New Update
guru gandhi

കൊല്ലം: ഗുരു -ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം നാളെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9.30ന് ആശ്രാമം മൈതാനിയില്‍ തയാറാക്കിയ പ്രത്യേക പന്തലില്‍ ഗുരുവന്ദനത്തോടെ പരിപാടികള്‍ ആരംഭിക്കും. 11ന് വേദിയിലെത്തുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശതാബ്ദി ആഘോഷവും സര്‍വ്വമത സമ്മേളനവും ഉദ്ഘാടനം ചെയ്യും. 

ശിവഗിരി മഠാധിപതി ഡോ. സച്ചിദാനന്ദസ്വാമി, ജനറല്‍ സെക്രട്ടറി ശുംഭാഗാനന്ദ സ്വാമി, വിവിധ മതമേലധ്യക്ഷന്മാര്‍,ശിവഗിരി മഠത്തില്‍ നിന്നുള്ള സ്വാമിമാര്‍,പ്രമുഖ നേതാക്കള്‍ എന്നിവരുടെ സാന്നിധ്യം സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് സംഘാടകസമിതി അറിയിച്ചു. 25000 ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതിക്ക് വേണ്ടി ചെയര്‍മാന്‍ അടൂര്‍ പ്രകാശ് എം.പി, ചീഫ് കോഡിനേറ്റര്‍ സ്വാമി ജ്ഞാനതീര്‍ത്ഥ,വര്‍ക്കിംഗ് ചെയര്‍മാന്‍ എം.ലിജു,കോഡിനേറ്റര്‍ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ജനറല്‍ കണ്‍വീനര്‍ എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍ എന്നിവര്‍ അറിയിച്ചു.