വീട്ടിലെ രഹസ്യ അറയിൽ 102 കുപ്പി മദ്യം, ലക്ഷ്യം ഓണ കച്ചവടം, ഇടുവ സ്വദേശി എക്സൈസ് പിടിയിൽ

മദ്യം ശേഖരിച്ച് സൂക്ഷിച്ചത് ഓണക്കച്ചവടം ലക്ഷ്യമിട്ട്

author-image
Devina
New Update
drink


തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന102 കുപ്പി മദ്യം പിടികൂടി. ഇടുവ സ്വദേശി സാബു എന്ന് വിളിക്കുന്ന ബ്രിജേഷിന്റെ വീട്ടിൽ നിന്നാണ്  എക്സൈസ് മദ്യം പിടിച്ചത്. വീടിന് സമീപത്തെ സ്റ്റെയർകേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിൽ മദ്യം സൂക്ഷിക്കുകയായിരുന്നു.സാധാരണ പരിശോധനയ്ക്ക് എത്തിയാൽ കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് അറ നിർമ്മിച്ചിരുന്നത്. സാബു അനധികൃത മദ്യവിൽപ്പന നടത്തുന്നതായി നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഓണക്കച്ചവടത്തിനായാണ് സാബു മദ്യം ശേഖരിച്ച് സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.