11–ാം നിയമസഭാസമ്മേളനം ജൂൺ 10 മുതൽ; ഗവർണർക്ക് ശുപാർശ നൽകാൻ തീരുമാനം

പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിനും യോഗം അംഗീകാരം നൽകി.

author-image
Vishnupriya
New Update
niy

നിയമസഭ (ഫയൽ ചിത്രം)

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം:  കേരള നിയമസഭയുടെ 11–ാം സമ്മേളനം ജൂൺ 10 മുതൽ ചേരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് ശുപാർശ നൽകാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിനും യോഗം അംഗീകാരം നൽകി. 

2025-ലെ പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്തി, പരിഗണിച്ച് അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി രൂപീകരിക്കുമെന്നും യോഗം അറിയിച്ചു. മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി ഡോ. വി.വേണു സെക്രട്ടറിയുമായിരിക്കും. മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്‌ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കെ.ബി.ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് സമിതി അംഗങ്ങൾ.

legislative session