കേരളത്തിനുള്ള 40 ദേശീയപാതാ പദ്ധതികളില്‍ 12 എണ്ണം പൂര്‍ത്തിയായി

ദേശീയപാതാ 66ന്റ ഭാഗമായുള്ള രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമുള്ള പ്രവൃത്തികള്‍ അടുത്ത മാര്‍ച്ച് 30ന് പൂര്‍ത്തിയാകുമെന്നും മന്ത്രിയുടെ മറുപടിയില്‍ പറഞ്ഞു. 

author-image
Prana
New Update
NH KERALA

കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളില്‍ 269.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 12 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായതായി ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 7371.52 കോടി രൂപയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായിരിക്കുന്നത്.
ബാക്കിയുള്ള 821.19 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 28 പദ്ധതികള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃര്‍ത്തികള്‍ക്കുകൂടി തുക അനുവദിക്കുമെന്നും ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് നടപ്പു സാമ്പത്തികവര്‍ഷത്തില്‍ 2100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ദേശീയപാതാ 66ന്റ ഭാഗമായുള്ള രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമുള്ള പ്രവൃത്തികള്‍ അടുത്ത മാര്‍ച്ച് 30ന് പൂര്‍ത്തിയാകുമെന്നും മന്ത്രിയുടെ മറുപടിയില്‍ പറഞ്ഞു. 

national highway 66 kerala nithin gadkari