തൃക്കാക്കരയിൽ 12 വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറിളക്കവും

തൃക്കാക്കര കാർഡിനൽ എൽ.പി സ്കൂളിലെ 12 ഓളം കുട്ടികൾക്ക് ഇന്നലെ ഉച്ചയ്ക്കുശേഷം ഛർദ്ദിയും വയറിളക്കവുമുണ്ടായി. ഒന്നാംക്ലാസിലെ 8 കുട്ടികൾക്കും മറ്റു ക്ലാസുകളിലെ 4 കുട്ടികൾക്കുമാണ് രോഗബാധ.

author-image
Shyam
New Update
food poison

തൃക്കാക്കര : തൃക്കാക്കര കാർഡിനൽ എൽ.പി സ്കൂളിലെ 12 ഓളം കുട്ടികൾക്ക് ഇന്നലെ ഉച്ചയ്ക്കുശേഷം ഛർദ്ദിയും വയറിളക്കവുമുണ്ടായി. ഒന്നാംക്ലാസിലെ 8 കുട്ടികൾക്കും മറ്റു ക്ലാസുകളിലെ 4 കുട്ടികൾക്കുമാണ് രോഗബാധ. ഭക്ഷണവും കുടിവെള്ളവും കുട്ടികൾ അവരവരുടെ വീട്ടിൽനിന്നാണ് കൊണ്ടുവരുന്നത്. എന്നാൽ മറ്റു പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സ്കൂളിലെ വെള്ളമാണ്. കുടിക്കുന്നതിനായി ഫിൽറ്റർ ചെയ്ത വെള്ളവും സ്കൂളിലുണ്ട്.കുട്ടികൾ വിവിധ ആശുപത്രികളിലായി പ്രാഥമിക ചികിത്സ തേടി. തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടീനു ജിപ്സന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിലെത്തി വെള്ളം ശേഖരിച്ച് പരിശോധനക്കയച്ചു. രണ്ടു ദിവസത്തേക്ക് സ്കൂൾ അവധിയാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

THRIKKAKARA MUNICIPALITY