
12 year girl is missing in Aluva
ആലുവയില്‍ 12 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ആലുവ എടയപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. വൈകിട്ട് കടയില്‍ പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്.തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി കുടുംബത്തോടൊപ്പം കഴിഞ്ഞുവന്നത്. സംഭവത്തില്‍ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു