ആലുവയിൽ 12കാരിയെ കാണാതായ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ, പിടിയിലായത് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ

പെൺകുട്ടിയും പ്രതി മലേക്കും തമ്മിൽ രണ്ടുവർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.ബംഗാളിലേക്ക് കൊണ്ടുപോണമെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് മലേക്ക് കേരളത്തിലേക്ക് എത്തിയത്.

author-image
Greeshma Rakesh
Updated On
New Update
crime

പിടിയിലായ മുർഷിദാബാദ് സ്വദേശി  മലേക്ക്

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ആലുവയിൽ നിന്ന് പന്ത്രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയുടെ ആൺസുഹൃത്ത് പിടിയിൽ. മുർഷിദാബാദ് സ്വദേശി  മലേക്ക് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കുട്ടിയുമായി നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്നും ഇവർ തങ്ങളുടെ ബന്ധുക്കളല്ലെന്നും പെൺകുട്ടിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു.

പെൺകുട്ടിയും പ്രതി മലേക്കും തമ്മിൽ രണ്ടുവർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.ബംഗാളിലേക്ക് കൊണ്ടുപോണമെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് മലേക്ക് കേരളത്തിലേക്ക് എത്തിയത്. തുടർന്ന് ഇന്നലെ അഞ്ചരയോടെ കുട്ടിയുമായി അങ്കമാലിയിലേക്ക് എത്തി. ഇവിടെ ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം ബംഗാളിലേക്കുള്ള ട്രെയിനിൽ പോകാനായിരുന്നു ഇരുവരുടേയും തീരുമാനം. ഇതിനിടയിലാണ് പൊലീസ് പിടികൂടിയത്.

സ്വന്തം ഇഷ്ടപ്രകാരം പോയതാണെങ്കിലും കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തേണ്ടി വരും.കേസിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും പൊലീസ് അറിയിച്ചു.

 

girl missing aluva child missing aluva police