12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു;സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മുഴുവന്‍ ഡിഎ കുടിശ്ശികയും തീര്‍ക്കും

12-ാം ശബള പരിഷ്‌കരണ കമ്മീഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു

author-image
Devina
New Update
kudishika

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പളം പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ശബള പരിഷ്‌കരണം സംബന്ധിച്ച് അഞ്ചുവർഷ തത്വം പാലിക്കണമെന്നതാണ് ഇടതുപക്ഷ സർക്കാരുകളുടെ എക്കാലത്തെയും നയം.

 12-ാം ശബള പരിഷ്‌കരണ കമ്മീഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും നിലവിൽ അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശ്ശിക പൂർണമായി കൊടുത്തുതീർക്കും. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. ശേഷിക്കുന്ന കുടിശ്ശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.