കഴക്കൂട്ടത്ത് അസം സ്വദേശികളുടെ മകളെ കാണാതായി; 13കാരിക്കായി അന്വേഷണം

കണിയാപുരം ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂ.

author-image
Vishnupriya
Updated On
New Update
kerala police kozhikode

തിരുവനന്തപുരം: കഴക്കൂട്ടത്ത് 13-കാരിയെ കാണാതായി. അസം സ്വദേശിയായ തസ്മീത്ത് തംസമിനെയാണ് കാണാതായത്. ചൊവ്വാഴ്ച 10 മണിയോടെ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും കുട്ടി അമ്മയോട് പിണങ്ങിപ്പോയതായാണ് പരാതി ലഭിച്ചിരിക്കുന്നത്. വൈകുന്നേരം നാലുമണിയോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.

കണിയാപുരം ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂ.

missing kazhakkoottam