തിരുവനന്തപുരം വെള്ളറടയിൽ 13-കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ;ആത്മഹ​ത്യയെന്ന് പ്രാഥമിക നി​ഗമനം,അന്വേഷണം

കുട്ടിയുടെ മരണത്തിൽ സംശയം ഉന്നയിച്ചിട്ടുണ്ട്. കുട്ടിയുടെ കാല് നിലത്ത് തൊട്ടിരിക്കുന്നതും കയ്യിലെ തോർത്തുകെണ്ടുള്ള കെട്ടുമാണ് സംശയത്തിന് ഇടയാക്കിയത്.എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

author-image
Greeshma Rakesh
Updated On
New Update
-hanged-to-death-inside-the-house

മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിലേഷ്

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ 13 വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിലേഷ് ആണ് മരിച്ചത്. വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിൽ ജനലിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം.മുത്തച്ഛൻ കടയിലേക്ക് പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

കുട്ടിയുടെ മരണത്തിൽ സംശയം ഉന്നയിച്ചിട്ടുണ്ട്. കുട്ടിയുടെ കാല് നിലത്ത് തൊട്ടിരിക്കുന്നതും കയ്യിലെ തോർത്തുകെണ്ടുള്ള കെട്ടുമാണ് സംശയത്തിന് ഇടയാക്കിയത്.എന്നാൽ പൊലീസ് പരിശോധനയിൽ വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ ബലപ്രയോ​ഗം നടത്തിയതിന്റെയോ തെളിവുകളില്ല.അതിനാൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.സംശയം ഉന്നയിച്ചതോടെ ഫോറൻസിക് പരിശോധന കൂടി നടത്തിയ ശേഷം മാത്രമേ പൊലീസ് നടപടികൾ സ്വീകരിക്കുകയുള്ളൂ.

(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)

 

kerala police Thiruvananthapuram student death