മലപ്പുറം :മലപ്പുറം വാഴക്കാട് മഞ്ഞപ്പിത്തം ബാധിച്ച് 14 വയസ്സുകാരൻ മരിച്ചു. മഠത്തിൽ സ്വദേശി ഷാദാബ് ആണ് മരിച്ചത്.വ്യാഴാഴ്ചയാണ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ച് വിദ്യാര്‍ഥിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നത്. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോടു തന്നെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഷാദാബ് മരിച്ചത്.വാഴക്കാട് ജി.എച്ച്.എസ്.എസ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ഷാദാബ്.ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലച്ചതാണ് മരണകാരണം.വാഴക്കാട് ജി.എച്ച്.എസ്.എസ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ഷാദാബ്.
മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് 14കാരൻ മരിച്ചു
മലപ്പുറം വാഴക്കാട് മഞ്ഞപ്പിത്തം ബാധിച്ച് 14 വയസ്സുകാരൻ മരിച്ചു. മഠത്തിൽ സ്വദേശി ഷദാബ് ആണ് മരിച്ചത്.
New Update