പോക്‌സോ കേസില്‍ സംഗീതോപകരണ അധ്യാപകന് 29വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എളവള്ളി സ്വദേശി ജോഷി വര്‍ഗീസ്(56) നെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.
14 വയസ്സുകാരിയെ ലൈംഗിക ഉദ്ദേശത്തോടെ പിയാനോ ക്ലാസ് നടത്തുന്ന സ്ഥാപനത്തില്‍ വെച്ച് പലതവണ ലൈംഗിക അതിക്രമം നടത്തി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണ നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 29 വര്‍ഷം തടവിനും പിഴയ്ക്കും കോടതി ഉത്തരവിട്ടത്.
14കാരിയെ പീഡിപ്പിച്ചു; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവ്
എളവള്ളി സ്വദേശി ജോഷി വര്‍ഗീസ്(56) നെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.
New Update