15കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡനം: പ്രതി പിടിയില്‍

പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ ഓടിയപ്പോള്‍ വീണു പരുക്കേറ്റ പ്രതിയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി.

author-image
Prana
Updated On
New Update
pathanamthitta rape

പത്തനംതിട്ട വീട്ടില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ കോട്ടൂര്‍ കണിയാന്‍പാറ ചെമ്പകശ്ശേരി കുഴിയില്‍ വീട്ടില്‍ വിനു സി ജോണ്‍ (38) ആണ് പിടിയിലായത്.2023 സെപ്തംബറിലാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിയെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്ത പ്രതി, കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. തിരുവല്ല ജെ എഫ് എം കോടതിയിലും പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ ഓടിയപ്പോള്‍ വീണു പരുക്കേറ്റ പ്രതിയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. കുട്ടിയേയും മാതാവിനെയും ഉപദ്രവിച്ചതിനു വിനുവിനെതിരെ കീഴ്‌വായ്പ്പൂര്‍ പോലീസ് യുവാവിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് ഇപ്പോള്‍ കോടതിയില്‍ വിചാരണയിലാണ്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

rape