സ്‌കൂളിൽ പോവാൻ മടിച്ചതിന് അമ്മ വഴക്ക് പറഞ്ഞു; വിതുരയിൽ 15കാരി തൂങ്ങിമരിച്ചു

ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്‌കൂളിൽ പോയിരുന്നില്ല. ഇതിനെച്ചൊല്ലി അമ്മയുമായി തർക്കവുമുണ്ടായി. ഇതിന്റെ വിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

author-image
Greeshma Rakesh
New Update
death news vidhura

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിതുരയിൽ 15കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വിതുര ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ആത്മജയാണ് മരിച്ചത്.ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്‌കൂളിൽ പോയിരുന്നില്ല. ഇതിനെച്ചൊല്ലി അമ്മയുമായി തർക്കവുമുണ്ടായി. ഇതിന്റെ വിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തു.മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

thiruvanannthapuram suicide death