മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാള്‍ക്ക് 15 വര്‍ഷം കഠിനതടവ്

ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. അടൂര്‍ പന്നിവിഴ മഞ്ജു ഭവനം വീട്ടില്‍ രഞ്ജിത്ത് (44)നെയാണ് ശിക്ഷിച്ചത്. പിഴത്തുക യുവതിക്ക് നല്‍കണമെന്ന് വിധിയില്‍ പറയുന്നു.

author-image
Prana
New Update
dc

മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ്. ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. അടൂര്‍ പന്നിവിഴ മഞ്ജു ഭവനം വീട്ടില്‍ രഞ്ജിത്ത് (44)നെയാണ് ശിക്ഷിച്ചത്. പിഴത്തുക യുവതിക്ക് നല്‍കണമെന്ന് വിധിയില്‍ പറയുന്നു.
അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിമൂന്ന് ജഡ്ജി ഡോ. പി കെ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. അടൂര്‍ പോലീസ് 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. അടൂര്‍ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ ആയിരുന്ന കെ കെ സുജാത പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും, സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍ മനോജ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അന്നത്തെ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് ദിനരാജ് ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വിചാരണവേളയില്‍ കോടതി പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി ബിന്നി ഹാജരായി.

 

court Rape Case adoor imprisonment