തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 16 ലേറെ പേർക്ക് പരിക്ക്

അപകടത്തിൽ 16 ലേറെപ്പേർക്ക് പരിക്കേറ്റു.ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്.

author-image
Greeshma Rakesh
Updated On
New Update
accident

ksrtc bus and torus lorry collide in thrissur

 തൃശ്ശൂർ : തൃശ്ശൂർ കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ 16 ലേറെപ്പേർക്ക് പരിക്കേറ്റു.ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്.

ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവർമാർക്ക് സാരമായ പരിക്കുണ്ട്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആരുടെയും നില ​ഗുരുതരമല്ലെന്നാണ് വിവരം.

ksrtc accident KSRTC bus accident