സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് 16കാരന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് 16കാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശിയായ പവൻ സുമോദ് ആണ് മരിച്ചത്.

author-image
Aswathy
New Update
accident

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് 16കാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശിയായ പവൻ സുമോദ് ആണ് മരിച്ചത്. ആലുവ ചെല്ലാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫോര്‍സ്റ്റാര്‍ ബസില്‍ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. മാലേപ്പടിക്ക് മുന്‍പുള്ള സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയ പവന്‍ പുറകിലെ വാതില്‍പടിയില്‍ നില്‍ക്കുന്നതിനിടെയാണ് പുറത്തേക്ക് തെറിച്ചുവീണത്. ഗുരുതരമായി പരുക്കേറ്റ പവനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്നും കുട്ടി റോഡിലേക്ക് ചാടിയതായും സംശയം ഉയരുന്നുണ്ട്. വിശദമായ അന്വേഷണങ്ങൾ നടക്കുകയാണ്. ബസിന്റെ ഡോർ തുറന്നിട്ട് വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ ബസ് ഡ്രൈവര്‍ക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു.

bus accident