കൊച്ചിയിൽ വിദ്യാർത്ഥിനി കായലിൽ വീണു; അപകടം മാലിന്യം കളയാനായി പോയപ്പോൾ,തിരച്ചിൽ

നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവർ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലിൽ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

author-image
Greeshma Rakesh
New Update
16-year-old-girl-falls-into-backwater-in-kochi

ഫിദ

Listen to this article
0.75x1x1.5x
00:00/ 00:00

എറണാകുളം: എറണാകുളം  നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു.മാലിന്യം കളയാൻ കായലിനരികിലേയ്ക്ക് പോയപ്പോൾ കാല് വഴുതി വീഴുകയായിരുന്നു.അമ്മയുടെ കൺമുന്നിൽ വച്ചാണ് മകൾ കായലിൽ വീണത്. പനങ്ങാട്‌ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫിദയാണ്(16) അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർഫോയ്‌സിലെ സ്കൂബ ഡ്രൈവർമാരും തിരച്ചിൽ ആരംഭിച്ചു.

നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവർ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലിൽ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

accident Kochi News black water