/kalakaumudi/media/media_files/2026/01/17/navayi-2026-01-17-07-50-23.jpg)
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 17 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൃശ്ശൂര്‍ കൊടകര സഹൃദയ കോളജിലെ എംബിഎ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോളജില്‍ നിന്നും വിഴിഞ്ഞം തുറമുഖത്തേയ്ക്ക് പഠനയാത്ര പോവുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 42 വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
