170-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൂട്ട പ്രാർത്ഥന നടത്തി. പ്രാർത്ഥനയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.സെക്രട്ടറി കെ.എൻ തമ്പി കുന്നുംപുറം സ്വാഗതം പറഞ്ഞു.

author-image
Shyam Kopparambil
New Update
sdsd
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര:  എസ്.എൻ.ഡി.പി യോഗം 213-ാം നമ്പർ ശാഖ 170  -ാമത് ജയന്തി ആഘോഷിച്ചു.കങ്ങരപ്പടി  ശാഖാങ്കണത്തിൽ നടന്ന പരുപാടി ശാഖാ പ്രസിഡന്റ് കെ.ആർ സുനിൽ ദീപർപ്പണം നടത്തി.വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൂട്ട പ്രാർത്ഥന നടത്തി. പ്രാർത്ഥനയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.സെക്രട്ടറി കെ.എൻ തമ്പി കുന്നുംപുറം സ്വാഗതം പറഞ്ഞു.എസ്.എൻ.യു.പി.എസ് സ്കൂളിലെ റിട്ടേഡ് അദ്ധ്യാപകൻ ജോർജ് പുല്ലാട്ട്,ഫോർച്യുണ് ടുറിസം പ്രൊപ്രൈറ്റർ വിനോദ് വേണുഗോപാൽ,എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കൃപ രവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.കളമശ്ശേരി മുൻസിപ്പൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.എച്ച്. സുബൈർ,കൗൺസിലർമാരായ കെ.കെ ശശി,ലിസി കാർത്തികേയൻ,ബിജു പാലായി,പി.യു ഉണ്ണി,  ശാഖാ വൈസ്.പ്രസിഡന്റ്  ഗംഗാധരൻ‍ പോക്കോടത്ത്,യൂണിയൻ കമ്മറ്റി അംഗം ബിധു ഞാണിമൂല, ചതയ ദിനാഘോഷ കമ്മറ്റി കൺവീനർ എൻ.എൻ ശശി,കമ്മറ്റി അംഗങ്ങളായ സനോജ് ചായിക്കര, അനീഷ് അളമ്പിൽ,അമൽ ബാബു,പഞ്ചായത്ത് കമ്മറ്റി അംഗം ദാസൻ,അശോകൻ,വനിതാ സംഘം ജലജ രവി,പ്രസിഡന്റ് സുഭാഷിണി സഹദേവൻ,സെക്രട്ടറി ദീന രാജു,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്  ബിനീഷ് ഞാണിമൂല,സെക്രട്ടറി  അഖിൽനാഥ് തുടങ്ങിയവർ നേതൃത്വം നൽകി  

Thrikkakara kakkanad sndp