/kalakaumudi/media/media_files/2025/09/06/whatsapp-image-2025-09-06-18-02-00.jpeg)
തൃക്കാക്കര : എസ്.എൻ.ഡി.പി. യോഗം തൃക്കാക്കര സൗത്ത് ശാഖ നമ്പർ 1587 ആഭിമുഖ്യത്തിൽ 171-ാ മത് ഗുരുദേവ ജയന്തി ആഘോഷിച്ചു. കാക്കനാട് എസ്.എൻ.ഡി.പി ഹാളിൽനടന്നചടങ് എസ്.എൻ.ഡി.പി. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എൻ. ഡി. പി. യോഗം തൃക്കാക്കര സൗത്ത് ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് മുഖ്യാതിഥിയായി. ഉമാ തോമസ് എം.എൽ.എ. മുഖ്യപ്രഭാഷണവും തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഓണ സന്ദേശവും, തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.എസ്. ഷിജു ഓണപ്പുടവ വിതരണവും നടത്തി. എസ്.എൻ.ഡി.പി. യൂണിയൻ വൈസ് ചെയർമാൻ സി.വി.വിജയൻ ചതയ സന്ദേശം ആശംസിച്ചു. ഫാ. ലാസർ സിന്റോ, നിയാദ് ഫൈസി അടിമാലി, ലാലൻ വിടാക്കുഴ എന്നിവർ മതസൗഹാർദ്ദ സന്ദേശം നൽകി. ശാഖ സെക്രട്ടറി പ്രവീൺ കെ ബി നേതാക്കന്മാരായ കെ.പി.ശിവദാസ്, കെ.കെ. മാധവൻ, സി.സി. വിജു, എൻ. ആർ. ഷാജി, ഉദയൻ പൈനാക്കിൽ, എം. എസ്. അനിൽകുമാർ, വിനോദ് വേണുഗോപാൽ, ശ്രീജിത്ത് ശ്രീധരൻ, ഭാമ ടീച്ചർ, രതി ഉദയൻ, അശോകൻ നെച്ചക്കാട് തുടങ്ങിയവർ സംസാരിച്ചു. ചതയ ദിനമായ നാളെ രാവിലെ 7 മണിക്ക് എൻ.ജി.ഒ കോട്ടേഴ്സ് ജംഗ്ഷനിൽ നിന്നും ശാഖ മന്ദിരത്തിലേക്ക് വർണ്ണ ശബളമായ ചതയ ഘോഷയാത്ര നടക്കും. തുടർന്ന് ശാഖ ഭരണസമിതി അംഗങ്ങൾ ചേർന്ന് ഗോൾഡൻ ജൂബിലി മന്ദിരത്തിന്റെ അനാച്ഛാദനം നടത്തും. ചടങ്ങിനു ശേഷം ഗുരുകുലം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ ആലാപനം നടത്തപ്പെടും.