19കാരിയുടെ മരണം പ്രതിശ്രുത വരന്‍ പോലീസ് കസ്റ്റഡിയിൽ

സന്ദീപ് വീട്ടിലെത്തി സംസാരിച്ചു പോയ ശേഷമാണു നമിതയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നത്.

author-image
Subi
Updated On
New Update
nedumangad

തിരുവനന്തപുരം: നെടുമങ്ങാട്ട് ഐടിഐ രണ്ടാം വർഷ വിദ്യാര്‍ത്ഥിനിയായ 19കാരിയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപ് പൊലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് വഞ്ചുവം സ്വദേശികളായ രാജി ബൈജു ദമ്പതികളുടെ മകൾ നമിതയെയാണ് കഴിഞ്ഞദിവസം വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നമിതയുടെ പ്രതിശ്രുത വരനായ സന്ദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

സന്ദീപ് വീട്ടിലെത്തി സംസാരിച്ചു പോയ ശേഷമാണു നമിതയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നത്.വീട്ടിലെത്തിയ സന്ദീപ് നമിതയുമായി വാക്കുതര്‍ക്കം ഉണ്ടായി എന്നാണ് . പോലീസ് പറയുന്നത്.സംഭവ സമയത്തു വീട്ടിൽ വേറെ ആരും ഉണ്ടായിരുന്നില്ല.വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് സന്ദീപ് ഭീഷണി മുഴക്കിയിരുന്നുവെന്നും വാര്‍ത്തകളുണ്ട്.

 

വഴക്കിട്ട് ഇറങ്ങിപ്പോയ സന്ദീപ് പിന്നീട് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടി നെടുമങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റില്‍ ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. 

Student Suicide